ഷാർജ : എം.എസ്.എഫ്. മുൻ സംസ്ഥാന പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്റെ 31-ാമത് ചരമവാർഷികം ആചരിച്ചു. എം.എസ്.എഫ്. അലംനി യു.എ.ഇ. ചാപ്റ്റർ സംഘടിപ്പിച്ച വെർച്വൽ അനുസ്മരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

അലംനി യു.എ.ഇ. ചാപ്റ്റർ പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. സി.എം.പി. സംസ്ഥാന സെക്രട്ടറി സി.പി. ജോൺ ഹബീബ് റഹ്‌മാൻ അനുസ്മരണപ്രഭാഷണം നടത്തി. പുത്തൂർ അബ്ദുൽ റഹ്‌മാൻ, അഡ്വ. കെ.എം. ഹുസൈനാർ എന്നിവർ പ്രസംഗിച്ചു.