ഷാർജ : പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് തൃശ്ശൂർ ജില്ലാകോൺഗ്രസ് കമ്മിറ്റി വെർച്വൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഗൾഫുരാജ്യങ്ങളിലെ പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ചാണ് ഞായറാഴ്ച രാത്രി യു.എ.ഇ. സമയം 7.30 - ന് പ്രതിഷേധം നടത്തുകയെന്ന് ദുബായിലെ ഇൻകാസ് പ്രതിനിധികൾ അറിയിച്ചു. 200 - ഓളം പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന സംഗമം യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്യും. തൃശ്ശൂർ ഡി.സി.സി.പ്രസിഡന്റ് എം.പി.വിൻസെന്റ് അധ്യക്ഷത വഹിക്കും.