ഷാർജ : കണ്ണൂർ തളിപ്പറമ്പ് നിവാസികളുടെ കൂട്ടായ്മ തപസ് ദുബായിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്‌സ് ഫോർ യു എന്ന സംഘടനയുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ നടന്ന ക്യാമ്പിന് രത്നാകരൻ, വിജി ജോൺ, ശ്രീനിവാസൻ, ദിവ്യാ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. 110 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.