ദുബായ്: യു.എ.ഇ.യിൽ കോവിഡ് ബാധിച്ച് ആറ് പേർകൂടി മരിച്ചതായി ആരോഗ്യ പ്രതിരോധമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 3591 പുതിയ കേസുകളും 3820 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ആകെ വൈറസ് ബാധിതർ 2,81,546 ആയി. ഇവരിൽ 2,55,304 പേരും രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 798 ആയി. നിലവിൽ 1,40,477 പുതിയ പരിശോധനകൾകൂടി രാജ്യത്ത് പൂർത്തിയായി. നിലവിൽ 25,444 പേരാണ് ചികിത്സയിലുള്ളത്.
. യു.എ.ഇ.യിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനുള്ള പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ദുബായ് സാമ്പത്തിക വകുപ്പും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 13 ഷോപ്പുകൾക്ക് പിഴയും രണ്ട് ജിമ്മുകൾ അടപ്പിക്കുകയും ചെയ്തിരുന്നു.