അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ 2020-ലെ പി.എസ്.വി. അച്ചീവ്‌മെന്റ് പുരസ്കാരം കീർത്തി ഉമേശന് സമ്മാനിച്ചു. അബുദാബി ഘടകത്തിലെ അംഗങ്ങളുടെ മക്കളിൽ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന കുട്ടിക്കാണ് അവാർഡ് നൽകുന്നത്. എല്ലാ വിഷയത്തിലും ഉയർന്ന ശതമാനത്തോടെ എ പ്ലസ് നേടിയാണ് കീർത്തി തിരഞ്ഞെടുക്കപ്പെട്ടത്. 5000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് ദിനേശ് ബാബു, ജനറൽ സെക്രട്ടറി കെ.കെ.ശ്രീവത്സൻ എന്നിവർ പുരസ്കാരം സമ്മാനിച്ചു.
കീർത്തി ഉമേശന് പി.എസ്.വി. അച്ചീവ്‌മെന്റ് പുരസ്കാരം
പി.എസ്.വി. അച്ചീവ്‌മെന്റ് പുരസ്കാരം കീർത്തി ഉമേശന് സമ്മാനിക്കുന്നു