അബുദാബി : വേറിട്ട ഭക്ഷണ കാഴ്ചകളുമായി ലുലു വേൾഡ് ഫുഡ് സന്ദർശക ശ്രദ്ധയാകർഷിക്കുന്നു. ഭക്ഷണലോകത്തെ പുത്തൻ ആശയങ്ങളും വിവിധതരം മത്സരപരിപാടികളുമെല്ലാം മാർച്ച് ഒമ്പതു വരെ നടക്കുന്ന മേളയുടെ പ്രത്യേകതയാണ്. അറബിക്, തായ്, ഫിലിപ്പൈൻ, മെഡിറ്ററേനിയൻ, ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളുടെ വലിയനിരയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ലോകരാജ്യങ്ങളിലെ മധുരപലഹാരങ്ങളുടെ വൻനിരയും സന്ദർശകരുടെ മനംകവരുന്നു.

പച്ചക്കറികളും മാംസവും കഴിക്കുന്നവർക്ക് ഇഷ്ടപ്പെടും വിധത്തിലുള്ള ഒട്ടേറെ ഭക്ഷ്യ വിഭവങ്ങൾ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളെല്ലാം ഒരുകുടക്കീഴിൽ എത്തിച്ചിരിക്കുകയാണ് ഇതിലൂടെ. ദീർഘകാലം സൂക്ഷിച്ചുവെക്കാവുന്ന ഭക്ഷ്യപദാർഥങ്ങൾ, പാനീയങ്ങൾ എന്നിവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പം അടുക്കള ഉപകരണങ്ങൾക്കും വിലയിളവുണ്ട്.

വേറിട്ടഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം ആനന്ദകരമായ ഷോപ്പിങ് അനുഭവം കൂടിയാണ് മേള സന്ദർശകർക്ക് സമ്മാനിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു.