ഷാർജ : എമിറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾ ഓരോ രണ്ടാഴ്ചകൂടുമ്പോഴും കോവിഡ് പി.സി.ആർ. പരിശോധന നടത്തണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

എന്നാൽ കോവിഡ് പ്രതിരോധകുത്തിവെപ്പ് രണ്ട് ഡോസും സ്വീകരിച്ചവരെ ആവശ്യകതയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ഫലമുണ്ടോ എന്ന് കാണിക്കുന്നതിനുള്ള സ്റ്റിക്കറുകൾ ഭക്ഷണശാലകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി. ഹോട്ടലുകളിലെ ടേബിളുകൾ തമ്മിൽ രണ്ട് മീറ്ററെങ്കിലും അകലം വേണം, ഒരു മേശയിൽ നാലിൽ കൂടുതൽ പേർ ഇരിക്കരുത് എന്നിങ്ങനെയുള്ള നിബന്ധനകളും നിലവിലുണ്ട്.