അബുദാബി : യു.എ.ഇ.യിൽ 84 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 119 പേർ സുഖംപ്രാപിച്ചു. ഒരാൾ മരിച്ചു. ആകെ മരണസംഖ്യ 2129 ആയി. ഇതുവരെ രോഗംസ്ഥിരീകരിച്ച 7,39,190 പേരിൽ 7,33,127 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 12,376 ഡോസ് വാക്സിൻ വിതരണംചെയ്തു. യു.എ.ഇയി.ൽ ഇതുവരെ 20,887,014 ഡോസ് വാക്സിൻ വിതരണം ചെയ്തു.

സൗദി അറേബ്യയിൽ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ രോഗമുക്തരായി. രണ്ടുപേർമരിച്ചു. ആകെ മരണം 8776 ആയി. ഇതുവരെ രോഗംസ്ഥിരീകരിച്ച 5,48,205 പേരിൽ 5,37,246 പേർ സുഖംപ്രാപിwച്ചു. നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരിൽ 74 പേരുടെനില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.