ദുബായ് : പോലീസിന്റെ ആഡംബര വാഹനനിരയിലേക്ക് സൂപ്പർകാറായ ഓഡി ആർ 8 എത്തി. ഫോഴ്‌സ് ആൻഡ്‌ അൽ നബൂദ ഓട്ടോമൊബൈൽസ് ഓഡി ദുബായുമായുള്ള പോലീസ് പങ്കാളിത്തത്തെതുടർന്നാണിത്. അൽ നബൂദ ഓട്ടോമൊബൈൽസ് സി.ഇ.ഒ. കെ. രാജാറാമിൽനിന്ന്‌ ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ സലിം അൽ ജലാഫ് വാഹനം ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സായിദ് അൽ അയാലി, ടൂറിസ്റ്റ് പോലീസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. മുബാറഖ് സായിദ് സലിം ബിൻവാസ് അൽ കെത്ബി, ഓഡി മിഡിലീസ്റ്റ് എം.ഡി. കാസ്റ്റൽ ബെൻഡർ എന്നിവർ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരമായ ദുബായിലെത്തുന്ന സന്ദർശകർക്കുമുമ്പിൽ ആഡംബര വാഹനങ്ങളുടെ പട്രോളിങ് നടക്കും.