ശബരിമല : നേരിട്ട് നെയ്യഭിഷേകം നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ സംവിധാനത്തിൽ ഒരു കൗണ്ടർ കൂടി തുറന്നു. ശ്രീകോവിലിനു പിന്നിലെ കൗണ്ടറിലാണ് നെയ്‌ത്തേങ്ങ കൊടുക്കേണ്ടത്. ഒരു മുദ്രയ്ക്ക് ഒന്ന് എന്ന കണക്കിൽ 10 രൂപയാണ് ടിക്കറ്റ്. നെയ്യ് ജീവനക്കാർ ശേഖരിക്കും. ടിക്കറ്റുമായി ശ്രീകോവിലിന്റെ വടക്കുള്ള കൗണ്ടറിലോ താഴേ തിരുമുറ്റത്ത് പോലീസ് സ്റ്റേഷന്റെ താഴെയുള്ള കൗണ്ടറിലോ എത്തി ആടിയ ശിഷ്ടം നെയ്യ് മുദ്ര പ്രകാരം കൈപ്പറ്റാം.

സന്നിധാനത്ത് ഭസ്മക്കുളം സജ്ജീകരിച്ചിട്ടില്ല. കോവിഡ് നിയന്ത്രണം ഉള്ളതിനാലാണിത്.

അപ്പവും അരവണയും ഒഴികെയുള്ള വഴിപാടുകൾക്ക് സന്നിധാനത്തെ ഏത് കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കാം. വെള്ള നിവേദ്യം, ശർക്കര പായസം തുടങ്ങിയ വഴിപാടുകൾക്ക് ഇങ്ങനെ രസീതെടുക്കാം.

സന്നിധാനത്തും പമ്പയിലും ചൊവ്വാഴ്ച പകൽ സാമാന്യം നല്ല മഴ പെയ്തു.