ദുബായ് : നിയമ ലംഘനങ്ങൾ നടത്തിയതിന് 10 മാസത്തിനിടെ ദുബായ് പോലീസ് പിടിച്ചെടുത്തത് 9886 സൈക്കിളുകൾ. ദേര, ബർദുബായ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് സൈക്കിളുകൾ കണ്ടെടുത്തതെന്ന് ട്രാഫിക് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റോയ് പറഞ്ഞു.

അശ്രദ്ധമായ സൈക്ലിങ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സൈക്ലിസ്റ്റിന്റെയും മറ്റുള്ളവരുടെയും സുരക്ഷയെ ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. സൈക്ലിങ് നടത്തുന്നവർ എല്ലാ സുരക്ഷാവ്യവസ്ഥകളും പാലിക്കണമെന്നും പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.