ഷാർജ : സ്വപ്നഗൃഹങ്ങൾ സ്വന്തമാക്കാൻ മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ അവതരിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോക്ക് ഇനി രണ്ടുനാൾ മാത്രം. കേരളത്തിൽ ഇതിനകംതന്നെ നിരവധി ഭവനപദ്ധതികൾ പൂർത്തിയാക്കിയ ബിൽഡർമാരാണ് പ്രോപ്പർട്ടി എക്സ്‌പോയിൽ നവംബർ 26, 27 തീയതികളിലായി അണിനിരക്കുക. ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന പരിപാടിയിലൂടെ ഓരോരുത്തരുടെയും മോഹങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം. വെള്ളി, ശനി ദിവസങ്ങളിൽ എക്സ്‌പോ സെന്റർ ഹാൾ നമ്പർ അഞ്ചിൽ രാവിലെ 11 മുതൽ രാത്രി എട്ട് മണിവരെയാണ് പ്രദർശനം.

ക്രെഡായി (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ സഹകരണത്തോടെയാണ് പ്രോപ്പർട്ടി എക്സ്‌പോ. കേരളത്തിന്റെ വിവിധ വിഭാഗങ്ങളിൽനിന്നും 60-ലേറെ സ്റ്റാളുകൾ ഉണ്ടായിരിക്കും.

കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിർമാണം പൂർത്തിയായതും നിർമിച്ചുകൊണ്ടിരിക്കുന്നതുമായ ഫ്ലാറ്റുകൾക്കും വില്ലകൾക്കും പുറമേ, സർവീസ് അപ്പാർട്ട്‌മെന്റ്, ഷോപ്പിങ്‌ സെന്റർ, ഇന്റീരിയർ ഡെക്കറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്‌പോയിൽ ഉണ്ടായിരിക്കും. ഇതുകൂടാതെ പ്രവാസി മലയാളികൾക്ക് കേരളത്തിലെ ഏറ്റവും മികച്ച വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനുമാവും. ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ഷാർജയിൽ വെച്ചുതന്നെ ബുക്ക് ചെയ്യാം.

ബാങ്കിങ്‌, ഫിനാൻസ് മേഖലയിൽ നിന്നുള്ള ബ്രാൻഡുകളും പ്രോപ്പർട്ടി എക്സ്‌പോയിൽ ഉണ്ടാകും. അതിനാൽ ഭവനവായ്പകളെക്കുറിച്ചും മനസ്സിലാക്കാം. വിപുലമായ പാർക്കിങ്‌ സൗകര്യവും ഷാർജ എക്സ്‌പോ സെന്ററിലുണ്ട്. പാർക്കിങ് സൗജന്യമാണ്. ഫോൺ: 91 6238226715, 91 9947451471. രജിസ്‌ട്രേഷന് keralapropertyexpo.co.in.

കേരള പ്രോപ്പർട്ടി എക്സ്‌പോയോട് അനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം ഒരുക്കുന്നു. ‘മൈ ഹാപ്പി ഹോം’ എന്നതാണ് വിഷയം. നാല് മുതൽ എട്ട് വയസ്സ് വരെയും, ഒൻപത് മുതൽ 12 വയസ്സ് വരെയുമുള്ള രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് 1000, 600, 400 ദിർഹം വീതം കാഷ് പ്രൈസ് ലഭിക്കും. രജിസ്‌ട്രേഷന് 2878 എന്ന നമ്പറിലേക്ക് പേരും ഫോൺ നമ്പറും എസ്.എം.എസ്. അയക്കുക.