ഷാർജ : നിശ്ചയദാർഢ്യക്കാരായ കുട്ടികൾക്കുവേണ്ടിയുള്ള ഷാർജ അൽ ഇബ്തിസാമ സെന്ററിൽ സ്പോർട്‌സ് മീറ്റ് നടത്തി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പതാക ഉയർത്തി. അബ്ദുള്ള മല്ലശ്ശേരി ഫ്ളാഗ് ഓഫ് ചെയ്തു. അഡ്വ. വൈ.എ. റഹീം ദീപശിഖ തെളിയിച്ചു.

മിസ്സിസ് യു.എ.ഇ. വേൾഡ് ദേബാഞ്ചലി കംസ്ത്ര മുഖ്യാതിഥിയായി. പ്രദീഷ് ചിതറ, അഹമ്മദ് ഷിബിലി, ഷഹൽ ഹസ്സൻ, ബാബു വർഗീസ്, അബ്ദുള്ള ചേളേരി, വെലോഷെ വൊളന്റിയർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഡയറക്ടർ ജയനാരായണൻ നന്ദി പറഞ്ഞു.