ദുബായ് : എക്സ്‌പോ 2020 വേദിയിലെ സ്മാർട്ട് പോലീസ് സ്റ്റേഷനിൽ അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സന്ദർശനം നടത്തി. ആഗോള സന്ദർശകർക്ക് ഏഴുഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുന്ന സാങ്കേതികതയടക്കം സ്മാർട്ട് പോലീസ് സ്റ്റേഷന്റെ പ്രത്യേകതയാണ്. അജ്മാൻ വിനോദസഞ്ചാര വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, സിറ്റിസൺ അഫയർ ഓഫീസ് ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല ബിൻ മാജിദ് അൽ നുഐമി, ദുബായ് പോലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ മൂർ എന്നിവർ സംബന്ധിച്ചു.