ജിദ്ദ : പ്രവാസികളുടെ തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കിത്തുടങ്ങി. മൂന്ന്, ആറ്, ഒമ്പത്, 12 മാസം എന്നിങ്ങനെയാണ് പുതുക്കുന്നത്. ഇതിൽ മൂന്ന് മാസത്തേക്കുള്ളതാണ് ആദ്യഘട്ടത്തിൽ. സൗദി തൊഴിൽവകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തേ ഒരു വർഷം, രണ്ട് വർഷം എന്നിങ്ങനെയായിരുന്നു ഇഖാമ പുതുക്കിയിരുന്നത്.