അജ്മാൻ : ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. നവംബർ 25 മുതൽ ഡിസംബർ അഞ്ച് വരെ അജ്മാൻ ഫെസ്റ്റിവൽ ലാൻഡിലാണ് വിവിധ കലാപരിപാടികൾ അരങ്ങേറുക.

അജ്മാനിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ചായിരിക്കും പരിപാടികൾ. വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും ഇന്ത്യൻ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള വിവിധ കളികളുമുണ്ടായിരിക്കും. 300-ഓളം കലാകാരന്മാർ പങ്കെടുക്കും. അജ്മാനിലെ 26-ഓളം സംഘടനകൾ പരിപാടിയുമായി സഹകരിക്കും. പ്രവേശനം സൗജന്യമാണ്.