ദുബായ് : കോവിഡ് നാളുകളിൽ സേവനരംഗത്ത് നിറഞ്ഞു നിന്നവർക്ക് ദുബായ് കണ്ണൂർ ജില്ലാ കെ.എം.സി.സി. ‘മേഴ്‌സി ഹീറോ’ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, കൗൺസലിങ് പ്രൊഫഷണലുകൾ, ഫാർമസിസ്റ്റുകൾ, സന്നദ്ധ പ്രവർത്തകർ, ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിങ്ങനെ 85 പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖി അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ടി.പി. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖിക്ക് മേഴ്‌സി ഹീറോ പുരസ്കാരം സമ്മാനിച്ചു.
സി.കെ. അബ്ദുൽ മജീദ്, ഡോ. സാകിർ മുഹമ്മദ്, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, അഡ്വ. ഇബ്രാഹിം ഖലീൽ, ഡോ. റിയാസ് ജമാലുദ്ധീൻ, ഡോ. സദഫ്, ഡോ. ഫാഖിർ ഖാസി, ഡോ. മർഫ മുഹമ്മദ് കുഞ്ഞി, യു.പി. മുസ്തഫ, കെ.വി. ഇസ്മായിൽ, റഹ്ദാദ് മൂഴിക്കര എന്നിവർ സംസാരിച്ചു. ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി.പി. മഹമൂദ് ഹാജി, എ.സി. ഇസ്മായിൽ, ഷൗക്കത്തലി മാതോടം എന്നിവർ സംബന്ധിച്ചു. സൈനുദ്ധീൻ ചേലേരി സ്വാഗതവും സെക്രട്ടറി ഫൈസൽ മാഹി നന്ദിയും പറഞ്ഞു.