ഷാർജ : ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ പുതിയ ഭാരവാഹികളെ ഓൺലൈൻ വോട്ടിങ്ങിലൂടെ കണ്ടെത്തി.
പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹാജി പി.എം. ഇബ്രാഹം ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ സയ്യദ് താഹിർ അലി, ഡയറക്ടർ മുഹമ്മദ് അസീഫ്, അസി. ഡയറക്ടർ അഡ്വ. അബ്ദുൾ കരീം, സഫ ആസാദ്, ശിഫാന മുവൈസ്, നാസ്‌നീൻ, അലർമേലു നാച്ചിയാർ, ഡോ. ഷീബ, അബ്ദുൾ റഷീദ്, ഹലിം, ബൈറോസ് ബീഗം, ലക്ഷ്മി സുപ്രിയ, ഇജാസ് വസ്തി എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ചു. സ്‌കൂൾ ഗായകസംഘത്തിന്റെ സംഗീതപരിപാടിയും അരങ്ങേറി.