ദുബായ് : നോർക്കാ റൂട്‌സിന്റെ കെയർ ഫോർ കേരള പദ്ധതിയിലൂടെ ഓൾ കേരളാ പ്രവാസി അസോസിയേഷൻ സഹായം നാട്ടിലേക്കയച്ചു. സമൂഹമാധ്യമങ്ങൾ മുഖേന സമാഹരിച്ച ഓക്സിജൻ സിലിൻഡറുകളാണ് നൽകിയത്. നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫയ്ക്ക് ഓൾ കേരള പ്രവാസി അസോസിയേഷൻ ജി.സി.സി കോ-ഒാർഡിനേറ്റേഴ്‌സ് ആയ ഇബ്രാഹിം ഷെമീർ, നീതു ആശിഷ്, അൽ നിഷാജ് ഷാഹുൽ എന്നിവർ സിലിൻഡറുകൾ കൈമാറി. ബിന്ദു നായർ, ദീപു, ജിൻസ് എന്നിവരും സന്നിഹിതരായിരുന്നു.