മക്ക : മലയാളി നഴ്‌സ് മക്കയിൽ ജീവനൊടുക്കിയത് സ്ത്രീധനപീഡനം മൂലമെന്ന് നാട്ടിലെ കുടുംബം പരാതി നൽകി. കഴിഞ്ഞദിവസമാണ് മക്കയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ഭർത്താവ് സമീർ റിയാദിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് വീഡിയോ കോളിൽ വിളിച്ചറിയിച്ചാണ് മുഹ്‌സിന ആത്മഹത്യ ചെയ്തകാര്യം ബന്ധുക്കൾ അറിയുന്നതെന്ന് പുനലൂർ ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നു.

രണ്ടാഴ്ച മുമ്പാണ് റിയാദിലെത്തിയ ഭർത്താവ് മരണവിവരമറിഞ്ഞ് തിരികെ മക്കയിലെത്തി. മക്കയിൽ മുഹ്‌സിന മൂന്ന് വയസ്സായ കുട്ടിയോടൊപ്പമാണ് താമസിച്ചിരുന്നത്.