ഷാർജ : കവിയും മുഖ്യമന്ത്രിയുടെ മാധ്യമസെക്രട്ടറിയുമായ പ്രഭാവർമയെ വർമ ഫാമിലി യു.എ.ഇ. ആദരിക്കുന്നു. വെള്ളിയാഴ്ച 5.30-നാണ് ചടങ്ങ്. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ കവി വയലാർ ശരത്ചന്ദ്ര വർമ സംസാരിക്കും. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ, കവി സന്തോഷ് വർമ എന്നിവർ ആശംസ പറയും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായി എഴുതിയ ‘ദി ഹിസ്റ്ററി ലിബറേറ്റഡ്’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മാറുന്ന സമ്പദ്ഘടനയും കുറഞ്ഞുവരുന്ന സമ്പാദ്യവും എന്ന വിഷയത്തിൽ പി.കെ. സജിത്ത്കുമാർ പ്രഭാഷണം നടത്തും.