അബുദാബി : ക്വാറന്റീൻ ഇളവുനൽകുന്ന ഗ്രീൻ പട്ടികയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി അബുദാബി. ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണോയ്, ചൈന, ഗ്രീൻലൻഡ്, ഹോങ്‌കോങ്, ഐസ്‌ലൻഡ്, മൗറീഷ്യസ്, ന്യൂസീലൻഡ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്.
ഈ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി.സി.ആർ. പരിശോധനമാത്രം നടത്തിയാൽ മതിയാവും. വിനോദ സഞ്ചാര സാംസ്കാരികവകുപ്പാണ് പുതുക്കിയ പട്ടിക പുറത്തിറക്കിയത്. ഇതിൽ ഉൾപ്പെട്ടിരുന്ന സൗദി അറേബ്യയെയും മംഗോളിയയെയും പുതുക്കിയ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് പത്തുദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.