അബുദാബി : യു.എ.ഇ. ടൂറിന്റെ മൂന്നാംഘട്ടത്തിൽ സ്ലോവേനിയൻ സൈക്ലിങ് ചാമ്പ്യൻ തദേ പൊഗാചർ ഒന്നാമതായി. ജെബെൽ ഹഫീത് മലനിരകൾ അടക്കമുള്ള 166 കിലോമീറ്റർ ഉൾപ്പെടുന്ന മൂന്നാംഘട്ടം മൂന്ന് മണിക്കൂറും 58 മിനിറ്റും 35 സെക്കൻഡുംകൊണ്ടാണ് അദ്ദേഹം കീഴടക്കിയത്. ബ്രിട്ടീഷുകാരനായ സൈക്ലിങ് താരം ആദം യേറ്റ്‌സ് ആണ് രണ്ടാംസ്ഥാനത്ത്.
കൊളംബിയൻ താരമായ സെർജിയോ ആന്ദ്രെസ് ഹിഗ്വിറ്റ ഗാർസിയയാണ് മൂന്നാം സ്ഥാനം നേടിയത്. യു.എ.ഇ. ടൂറിലെ ഏറ്റവും ദൈർഘ്യമേറിയ ഘട്ടമാണ് ബുധനാഴ്ച നടക്കുന്ന ‘ഹോപ് പ്രോബ് സ്റ്റേജ്’. അൽ മർജാൻ ഐലൻഡിലെ 204 കിലോമീറ്ററാണ് ഈ സ്പ്രിന്റ് സ്റ്റേജിൽ സംഘം സഞ്ചരിക്കേണ്ടത്.