അബുദാബി : ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച കലാമത്സര പരിപാടിയായ ‘ക്രിയേറ്റീവ് എക്സ്‌പ്രഷൻസ് 2021’ൽ ഷാർജ ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ ജേതാക്കളായി. ചിത്രരചനയിൽ വിവിധ വിഭാഗങ്ങളിൽ ജോഷ്വാ ഡാനിയൽ മണികണ്ഠൻ, അബ്ദുൽ സാമി മുഹമ്മദ് എന്നിവർ വിജയികളായി. കയ്യെഴുത്ത് മത്സരത്തിൽ ഐദിൻ മുഹമ്മദ് വിജയിയായി.
ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ വെൽനസ് വകുപ്പും കലാ വിഭാഗവും ചേർന്നാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.
വിജയികളെ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡയറക്ടർമാരായ അസീഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം എന്നിവർ അഭിനന്ദിച്ചു.