ലുബ്‌ന പർവീന് അലി വടയം ഫലകം നൽകുന്നു

ഷാർജ : കേരള സർവകലാശാലയുടെ ബി.എസ്‌സി. ഒപ്‌റ്റോമെട്രി പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ലുബ്‌ന പർവീനെ ഷാർജ കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

അനുമോദനയോഗം വില്യാപ്പള്ളി പഞ്ചായത്ത് മുസ്‌ലിംലീഗ് ഖജാൻജി എം.കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

ലീഗ് മണ്ഡലം ജനറൽസെക്രട്ടറി അലി വടയം ഫലകം കൈമാറി. കെ. ബഷീർ അഹമ്മദ്, അബൂബക്കർ മാസ്റ്റർ, എം. മൂസഹാജി, ജാസിം ഇടക്കുടി, റഖീബ് മാണിക്കോത്ത് എന്നിവർ ആശംസയർപ്പിച്ചു. ലുബ്‌ന പർവീൻ അനുമോദനത്തിന് നന്ദി പറഞ്ഞു. അബ്ദുല്ല മാണിക്കോത്ത് സ്വാഗതവും ഇസ്മായിൽ കന്നിനട നന്ദിയും പറഞ്ഞു.