മക്ക : തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി മക്ക വിശുദ്ധപള്ളി ഇരു ഹറം കാര്യാലയം 50 വാതിലുകൾ തുറന്നു. ഇതിലൂടെ തീർഥാടകർക്ക് ഹറമിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും.

കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്ത് അടച്ചിട്ട വാതിലുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അതോടൊപ്പം ശുചീകരണജോലിക്കായി പ്രതിദിനം പുരുഷമാരും സ്ത്രീകളുമടങ്ങുന്ന 4000 തൊഴിലാളികളെ അനുവദിക്കുകയുംചെയ്തു.

ഹറമിന്റെ എല്ലാ പ്രവേശനകവാടങ്ങളിലും തെർമൽ ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയതായി ഹറം കാര്യാലയ സേവനവിഭാഗം അണ്ടർ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു.