അബുദാബി : സ്മാർട്ട്‌ സിറ്റി ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് ചൊവ്വാഴ്ച അബുദാബിയിൽ തുടക്കമാകും. നവംബർ 23, 24 തീയതികളിലായി ഇത്തഹാദ് ടവേഴ്‌സിലാണ് ഉച്ചകോടി.

25-ലേറെ പ്രാദേശിക ഫെഡറൽ സർക്കാർ ഏജൻസികളും 400-ലേറെ വിദഗ്ധർ, നയതന്ത്രജ്ഞർ, നേതാക്കൾ എന്നിവർ പങ്കെടുക്കും. സ്മാർട്ട്‌ സിറ്റികൾ വികസിപ്പിക്കുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള മികച്ച രീതികൾ ഉച്ചകോടി ചർച്ച ചെയ്യും.