ശബരിമല : ഓൺലൈനായി കാണിക്കയർപ്പിക്കാനുള്ള സംവിധാനം ശബരിമല സന്നിധാനത്ത് നിലവിൽ വന്നു. ഗൂഗിൾ പേ, ഫോൺ പേ, ഭീം ആപ്പ്, പേടിഎം തുടങ്ങിയവയിലൂടെ കാണിക്കയർപ്പിക്കാം.

9495999919 എന്ന നമ്പരിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. സന്നിധാനത്ത് 20 സ്ഥലത്ത്‌ ക്യു.ആർ.കോഡ് സ്ഥാപിച്ചിട്ടുണ്ട്. അത് സ്കാൻചെയ്തും കാണിക്കയർപ്പിക്കാം. ധനലക്ഷ്മി ബാങ്കുമായി ചേർന്നാണ് ഓൺലൈൻ കാണിക്ക സംവിധാനം.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷണത്തിന് ഗുണനിലവാരമില്ലെങ്കിൽ പരാതിയറിയിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോൺ നമ്പരുകൾ ഏർപ്പെടുത്തി. നമ്പരുകൾ: 8592999666, 18004251125.

പമ്പാനദിയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ഒഴുക്ക് ശക്തമാണ്. അതിനാൽ സ്നാനത്തിന് അനുമതിയില്ല.