ഷാർജ : 2020 - 21 വർഷത്തിൽ 10, 12 ക്ലാസുകളിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ സമദർശിനി ഷാർജ അനുമോദിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ, അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ അജ്മാൻ എന്നിവിടങ്ങളിലെ സമദർശിനി അംഗങ്ങളുടെ മക്കൾക്കായിരുന്നു അനുമോദനം. അൽ അമീർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ 19 കുട്ടികൾക്ക് ഫലകം സമ്മാനിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഖജാൻജി കെ.ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സി.എ. ബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം മുഖ്യാതിഥിയായിരുന്നു. നൗഷാദ് ഷംസുദ്ദീൻ, ജേക്കബ്, ഹമീദ്,അനിൽ വാര്യർ, പോൾസൺ, വിനോദ് രാമചന്ദ്രൻ, മുബാറക് ഇമ്പാറക്, സാദിഖലി, ഭദ്രൻ ,അമർലാൽ, ലതാ വാര്യർ, കവിതാ വിനോദ്, രാജി ജേക്കബ്, വി.ടി.അബുബക്കർ, സേവ്യർ എന്നിവർ സംസാരിച്ചു.