ദുബായ് : പന്ത്രണ്ടാമത് വേൾഡ് ചേംബേഴ്‌സ് കോൺഗ്രസ് ചൊവ്വാഴ്ച മുതൽ മൂന്നുദിവസം ദുബായ് മദീനത്ത് ജുമൈറയിൽ നടക്കും.

ദുബായ് ചേംബറും ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സും വേൾഡ് ചേംബേഴ്‌സ് ഫെഡറേഷനും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

100-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 1000-ത്തിലേറെ പേർ ഭാഗമാവും. 80 സെമിനാറുകൾ, 40 പാനൽ ചർച്ചകൾ എന്നിവയുണ്ടാകും.