ദുബായ് : ശൈഖ് സായിദ് റോഡിൽ സൂപ്പർകാറിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പാം ജുമൈറയിലേക്കുള്ള റോഡിലാണ് അപകടം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരംലഭിച്ച് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് സംഘം വേഗത്തിൽ തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.