ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്യു.എം.സി.) കേരളപ്പിറവി ആഘോഷിച്ചു. യു.എ.ഇയിലെ ഏഴ് പ്രൊവിൻസുകളുമായി ചേർന്ന് മഴവില്ല് 2021 എന്ന പേരിലായിരുന്നു ചടങ്ങ്. ഗ്ലോബൽ ചെയർമാൻ ഡോ. ഇബ്രാഹിം ഹാജി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷൈൻ ചന്ദ്രസേനൻ അധ്യക്ഷനായി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി മുഖ്യപ്രഭാഷണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ, മാധ്യമപ്രവർത്തകരായ രാജു മാത്യു, എൽവിസ് ചുമ്മാർ എന്നിവരും പോൾ ടി. ജോസഫ്, ഷുജാ സോമൻ, റെജി തോമസ്, ചെറിയാൻ കീക്കാട്, പ്രദീപ് ജോൺ, അജിത് ഗോപിനാഥ്, കണ്ണൂർ ബക്കർ, സ്റ്റാൻലി തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി. ജെറോ വർഗീസ് സ്വാഗതവും എ.എസ്. ദീപു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.