റാസൽഖൈമ : മുങ്ങിമരണങ്ങൾ ഒഴിവാക്കാനായി റാസൽഖൈമയിൽ കടൽ നിരീക്ഷണ ടവറുകൾ നിർമിക്കും. എമിറേറ്റിലെ ഫ്ളമിംഗോ, അൽ മാരീദ് ബീച്ചുകളിലാണ് നിരീക്ഷണ ടവറുകൾ നിർമിക്കുക. മൂന്നുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

ലൈഫ് ഗാർഡുകൾ, പാരാമെഡിക്കൽ വിഭാഗം എന്നിവരുടെ സേവനങ്ങളും ടവറുകളിൽ ഉണ്ടായിരിക്കും. പ്രതികൂല കാലാവസ്ഥയിലും മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ കടലിലിറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അധികൃതർ മനസ്സിലാക്കിയതോടെയാണ് നിരീക്ഷണം ശക്തമാക്കുന്നത്. കൂടുതൽ മറൈൻ റെസ്‌ക്യൂ വിഭാഗത്തെ കടലോരങ്ങളിൽ നിയമിക്കുമെന്ന് റാക് പോലീസ് ഡയറക്ടർ മേജർ ആരിഫ് ഫെർനാകി പറഞ്ഞു.