ദുബായ് : ശൈശവവിവാഹം അടിസ്ഥാനമാക്കിയെഴുതിയ ചെറുകഥയ്ക്ക് ദുബായ് വിദ്യാർഥിനിയെത്തേടി യുനെസ്കോ അവാർഡ്. സര്യ ഉസ്മാൻ (19) ആണ് യുനെസ്കോയും ഇദ്രിസ് ഷാ ഫൗണ്ടേഷനും നടത്തിയ ചെറുകഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ ഒരാളായത്. ദുബായ് പ്രിസ്റ്റിൻ പ്രൈവറ്റ് സ്കൂളിൽ എ ലെവലിൽ പഠിക്കുന്ന പാകിസ്താൻ സ്വദേശിനിയെഴുതിയ കഥ സാങ്കല്പകമെങ്കിലും ലോകയാഥാർഥ്യങ്ങളോട് വളരെയധികം ചേർന്നുനിൽക്കുന്നതാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ‘കളർ ഓഫ് മിസ്‌ഫോർച്യൂൺ’ എന്നാണ് ചെറുകഥയ്ക്ക് നൽകിയ പേര്. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് ഈ സൃഷ്ടി.