അബുദാബി : യു.എ.ഇ.യിൽ 1519 പേർ കോവിഡ് മുക്തരായതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ടുചെയ്തു. 1547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. ആകെ മരണസംഖ്യ 1910 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 6,67,080 പേരിൽ 6,44,753 പേർ സുഖം പ്രാപിച്ചു. 20,417 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,64,110 പരിശോധനകൾ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയിൽ 1386 പേർ കോവിഡ് മുക്തരായി. 1162 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. ആകെ മരണം 8130 ആയി. ഇതുവരെ വൈറസ് ബാധിച്ച 5,14,446 പേരിൽ 4,95,650 പേർ സുഖംപ്രാപിച്ചു. നിലവിൽ ചികിത്സയിലുള്ള 10,666 പേരിൽ 1362 പേരുടെ അവസ്ഥ ഗുരുതരമാണ്. റിയാദ് 285, മക്ക 211, കിഴക്കൻ പ്രവിശ്യ 158, അസീർ 131, അൽ ഖസീം 96, ജിസാൻ 72, മദീന 57, നജ്‌റാൻ 56, ഹായിൽ 44, അൽബാഹ 18, തബൂക് 16, വടക്കൻ അതിർത്തിമേഖല 14, അൽജൗഫ് 4 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ രോഗബാധിതരുടെ എണ്ണം.