ഷാർജ : പ്രവാസം മതിയാക്കി നാട്ടിലേക്കുപോകുന്ന മന്നം സാംസ്കാരികസമിതി (മാനസ്) എക്സിക്യുട്ടിവംഗം ശ്രീകുമാർ ഭാര്യ പുഷ്പ എന്നിവർക്ക് ഷാർജ മാനസ് വെർച്വൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് രഘുകുമാർ മണ്ണൂരത്ത് അധ്യക്ഷതവഹിച്ചു.
മുരളി എടവന, സുരേഷ് പി. നായർ, രഘുവരൻ, ഹരികൃഷ്ണൻ, ശ്രീലക്ഷ്മി, പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. റെജി മോഹനൻ നായർ സ്വാഗതവും സുജിത് മേനോൻ നന്ദിയും പറഞ്ഞു.