ഷാർജ : പരിസ്ഥിതി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 10,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി. പ്രകൃതി സംരക്ഷണ മേഖലകളിൽ വന്യജീവികളെ വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്യുക, ജൈവവസ്തുക്കൾ അനുവാദമില്ലാതെ കൊണ്ടുപോവുക, ജീവജാലങ്ങളുടെയോ സസ്യങ്ങളുടെയോ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കുക, മരങ്ങളും ചെടികളും വെട്ടിമാറ്റുക എന്നിവയ്ക്കും 10,000 ദിർഹമാണ് പിഴ.
പ്രകൃതിദത്ത കരുതൽ ശേഖരത്തിലെ മണ്ണും വെള്ളവും വായുവും മലിനമാക്കിയാൽ 50,000 ദിർഹം പിഴ ചുമത്തും. പരിസ്ഥിതി, സംരക്ഷിത അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രദേശങ്ങളിൽ കയറിയാൽ 5,000 ദിർഹം പിഴ ലഭിക്കും.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും നിയമനടപടികൾ നേരിടേണ്ടിവരികയും ചെയ്യും.