ദുബായ് : ക്ലബ്ബ് എഫ്.എം. ലെസാഫ്രെ ഗൾഫ് ഡി.സി.എൽ. യീസ്റ്റിന്റെ സഹകരണത്തോടെ ഹോട്ട് ബേക്ക് ബേക്കിങ് മത്സരം നടത്തി. ഷാർജ അറബ് മാൾ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഫെബ്രുവരി 19-ന് നടന്ന മത്സരത്തിൽ ഖദീജാബി ഒന്നാം സമ്മാനം (2000 ദിർഹം) നേടി. മാളവിക സുജിത്, ശ്രീദേവി ഒടുവിൽ എന്നിവർ യഥാക്രമം രണ്ടും (1000 ദിർഹം സമ്മാനം) മൂന്നും (500 ദിർഹം) സമ്മാനങ്ങൾ സ്വന്തമാക്കി. ലെസാഫ്രെ ഗൾഫിൽ നിന്നുള്ള ഷെഫുമാരായിരുന്നു വിധി നിർണയിച്ചത്. ബേക്കിങ് സെന്റർ മാനേജർ മുഹമ്മദ് ദഹാബ്, ബേക്കിങ് സെന്റർ ടെക്‌നീഷ്യൻ ശ്വേത സിങ് എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. നെസ്റ്റോ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ മൊയ്തു സന്നിഹിതനായിരുന്നു.
ക്ലബ്ബ് എഫ്.എം. ഹോട്ട് ബേക്ക് : മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി
ക്ലബ്ബ് എഫ്.എം. ഹോട്ട് ബേക്ക് ബേക്കിങ് മത്സരവിജയികൾ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ. മുഹമ്മദ് ദഹാബ്, ശ്വേത സിങ്, മൊയ്തു, ആർ.ജെ.മാരായ കാൾ, ശ്രുതി എന്നിവർ സമീപം