അബുദാബി : മിലിട്ടറി ഉപകരണ നിർമാതാക്കളായ ആംറോക് ഇത്തിഹാദ് എൻജിനിയറിങുമായി ഐഡെക്സിൽ ഉടമ്പടി ഒപ്പിട്ടു. വിമാന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കാണ് ധാരണ.
ആംറോക് സി.ഇ.ഒ. ഹാരിബ് താനി അൽ ദാഹിരിയും ഇത്തിഹാദ് എൻജിനിയറിങ് സി.ഇ.ഒ. അബ്ദുൽ ഖാലിഖ് സായിദുമാണ് ഉടമ്പടി ഒപ്പിട്ടത്. ഇത്തിഹാദിന്റെ പ്രവർത്തന ആവശ്യകതകൾ നിറവേറ്റുന്നതിനായി യോജിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അൽ ഐനിലെ കേന്ദ്രത്തിൽ മികച്ച സേവനമാണ് ലഭ്യമക്കുകയെന്നും ഹാരിബ് പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനോടൊപ്പം വ്യോമയാന മേഖലയെ നയിക്കാനുള്ള യു.എ.ഇ.യുടെ ആശയങ്ങൾക്ക് കരുത്തേകാനും കഴിയുമെന്ന് അബ്ദുൽ ഖാലിദ് പറഞ്ഞു.