എക്സ്പോയുടെ ഭാഗമായി നടപ്പാക്കുന്നത്‌ സമഗ്രഗതാഗത സംവിധാനം

അബുദാബി : മികച്ച ഡ്രൈവർമാർക്ക് അബുദാബി പോലീസ് ഹാപ്പിനസ് പട്രോളിങ് വിഭാഗം എക്‌സ്പോ പാസ്പോർട്ട് സമ്മാനിച്ചു. എക്സ്പോയോടനുബന്ധിച്ച് ദുബായിൽ ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് മാതൃകാപരമായ ഡ്രൈവിങ് കാഴ്ചവെക്കുന്നവരെ ആദരിക്കുന്ന പദ്ധതി പ്രകാരമാണിത്.

ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് യു.എ.ഇ.യിൽ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവർ നിയമം കൃത്യമായി പാലിക്കാൻ തയ്യാറാകണം. അമിതവേഗവും വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതും അശ്രദ്ധയുമാണ് നിരത്തുകളിലെ അപകടങ്ങളിൽ പ്രധാന കാരണമാകാറുള്ളത്. ലോകജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എക്സ്പോയുടെ ഭാഗമായി സമഗ്രഗതാഗത സംവിധാനമാണ് നടപ്പാക്കുന്നതെന്നും പോലീസ് അറിയിച്ചു.

യു.എ.ഇ.യിൽ നടക്കുന്ന ലോകമേളയായ എക്‌സ്പോ 2020-യുടെ പശ്ചാത്തലത്തിൽ പോലീസ് നടപ്പാക്കിയ ക്ഷേമപദ്ധതിയോടുള്ള നന്ദി ഡ്രൈവർമാരും പൊതുജനങ്ങളും പങ്കുവെച്ചു.