ദുബായ് : യുവതിയെ ഉപദ്രവിച്ച അറബ് വംശജനെ വിചാരണചെയ്തു. റെസ്റ്റോറന്റിൽ ഭക്ഷണവിതരണ വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഇയാൾ യുവതി ഓർഡർ ചെയ്ത ഭക്ഷണം താമസകേന്ദ്രത്തിൽ എത്തിക്കവേയാണ് കേസിനാസ്പദമായ സംഭവം. രാത്രിഭക്ഷണം താമസകേന്ദ്രത്തിൽ എത്തിച്ച പ്രതി യുവതിയുടെ കൈയിൽ കയറിപ്പിടിക്കുകയും ഫോൺനമ്പർ ആവശ്യപ്പെടുകയുമായിരുന്നു. ഭക്ഷണത്തിന്റെ പണംവാങ്ങാൻ തയ്യാറാകാത്ത പ്രതി അത് അടച്ചുകൊള്ളാമെന്ന് പറഞ്ഞ് അവരെ അപമാനിക്കുകയും ചെയ്തതായി പ്രാഥമിക കോടതി വാദത്തിൽ വ്യക്തമാക്കി. പ്രതിയെ തള്ളിമാറ്റി ബന്ധുക്കളെ വിളിച്ച യുവതി ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.