അജ്മാൻ : നിയമലംഘനങ്ങൾ ഒന്നുപോലും നടത്താത്ത മികച്ച 23 ഡ്രൈവർമാരെ അജ്മാൻ പോലീസ് ആദരിച്ചു. ഗതാഗത സുരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള വാർഷിക ഗോൾഡൻ പോയന്റ് പദ്ധതിയുടെ ഭാഗമായാണ് 2021-ലെ മികച്ച ഡ്രൈവർമാരെ കണ്ടെത്തിയത്.

പൊതുജനങ്ങൾക്കിടയിൽ ഗതാഗത സുരക്ഷാ അവബോധം സൃഷ്ടിക്കുക, നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഗോൾഡൻ പോയന്റ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അജ്മാൻ പോലീസ് ട്രാഫിക് ആൻഡ്‌ പട്രോൾ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സൈഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു. ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുന്നവർക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.