അജ്മാൻ : പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവ് - 2021 യു.എ.ഇ. മത്സരങ്ങളിൽ ഷാർജ സെൻട്രൽ ജേതാക്കളായി. 193 പോയന്റ് നേടിയാണ് ഷാർജ സെൻട്രൽ ടീം ചാമ്പ്യന്മാരായത്. 170, 155 എന്നിങ്ങനെ പോയന്റുകൾ നേടി ദുബായ് സൗത്ത്, ദുബായ് നോർത്ത് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. അബുദാബി സിറ്റി സെൻട്രലിൽനിന്നുള്ള ഇമ്രാൻ ബിൻ അബൂബക്കർ ആണ് കലാപ്രതിഭ. ഷാർജയിൽനിന്നുള്ള ഷഫീക് കെ.എ. സർഗ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

ഗൾഫ് കൗൺസിൽ മുൻ കൺവീനർമാരായ കാസിം പുറത്തീൽ, ജബ്ബാർ പി.സി, കെ. റസാഖ് മാറഞ്ചേരി എന്നിവരാണ് ചാമ്പ്യൻമാരെ പ്രഖ്യാപിച്ചത്. കലാലയം കഥ, കവിത പുരസ്കാരജേതാക്കളെ അഷ്‌റഫ് മന്ന പ്രഖ്യാപിച്ചു. സാഹിത്യോത്സവ് സമാപന സമ്മേളനം കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വദിഖ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. സമദ് സഖാഫി സ്വാഗതവും ഷമീർ പി.ടി. നന്ദിയും പറഞ്ഞു.