ദുബായ് : എക്സ്‌പോ വേദിയിലെ ബ്രസീലിയൻ പവിലിയൻ കാണാൻ ഇതിനകം രണ്ടുലക്ഷം പേരെത്തി. ബ്രസീലിയൻ എക്സ്‌പോർട്ട് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ 4,000 ചതുരശ്രമീറ്ററിലേറെ ചുറ്റളവിലാണ് ബ്രസീൽ പവിലിയൻ സ്ഥിതി ചെയ്യുന്നത്.

രാജ്യത്തിന്റെ പ്രകൃതിയോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലം കുറയ്ക്കാനുള്ള പദ്ധതികളുമാണ് പവിലിയനിൽ പ്രതിപാദിച്ചിരിക്കുന്നത്. ജൈവ വൈവിധ്യമാണ് പ്രധാന ആശയം.