ദുബായ് : എക്സ്‌പോ വേദികളിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ.) വേദികളിലെ വിവിധയിടങ്ങളിലായി പതിനായിരത്തിലേറെ ക്യാമറകൾ, റഡാർ സംവിധാനങ്ങൾ എന്നിവയാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതിലൂടെ ഓരോ ചലനവും ആർ.ടി.എ. നിരീക്ഷിക്കുന്നുണ്ട്. എക്സ്‌പോ 2020 തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപുതന്നെ ഏഴ് പ്രധാന നിരീക്ഷണകേന്ദ്രങ്ങളിലായി സുരക്ഷ സജ്ജമാക്കിയിരുന്നതായി ആർ.ടി.എ. അധികൃതർ അറിയിച്ചു.

എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ദുബായ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റർ, റെയിൽ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, ദുബായ് ടാക്സി കൺട്രോൾ ആൻഡ് അനാലിസിസ് സെന്റർ, ഇലക്‌ട്രോണിക് സെക്യൂരിറ്റി സിസ്റ്റം, എക്സ്‌പോ ഓപ്പറേഷൻസ് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് നിരീക്ഷണ ഏകോപന പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്.

ഇതുകൂടാതെ 1700 ബസുകൾ, 10,000 ടാക്സികൾ, 54 മെട്രോ സ്റ്റേഷനുകൾ, 11 ട്രാം സ്റ്റേഷനുകൾ എന്നിവയുണ്ട്. അൽബർഷയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിലാണ് ദുബായിലെ മുഴുവൻ ഗതാഗത നിയന്ത്രണങ്ങളും നടക്കുന്നത്. പുതിയ 116 നിരീക്ഷണക്യാമറകളും 100 വാഹനനിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.