അബുദാബി : കിങ് ഫിഷ് ചാമ്പ്യൻഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കും. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിങ്ങനെ ആർക്കുവേണമെങ്കിലും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ചൂണ്ടയിട്ട് നെയ്‌മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. 20 ലക്ഷം ദിർഹമാണ് സമ്മാനത്തുക. വിവിധ മത്സരവിഭാഗങ്ങളിൽ ജേതാക്കളായ 60 പേർക്ക് സമ്മാനത്തുക വീതിച്ചുനൽകും. 2022 ഏപ്രിൽ രണ്ടു വരെയാണ് ചാമ്പ്യൻഷിപ്പ്.

ഡൽമ ചാമ്പ്യൻഷിപ്പ് ഡിസംബർ രണ്ടുമുതൽ അഞ്ചുവരെയും ജനുവരി ആറുമുതൽ ഒമ്പതു വരെയും അൽ ദഫ്ര ഗ്രാൻഡ് ചാമ്പ്യൻഷിപ്പ് 2022 മാർച്ച് 25 മുതൽ ഏപ്രിൽ രണ്ടു വരെയുമാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. രജിസ്‌ട്രേഷന് kingfish.aldhafraftseival.com.