ദുബായ് : തുടർച്ചയായി ഏറ്റവുമധികം സമയം ബിസിനസ് പാഠങ്ങൾ പഠിപ്പിച്ചതിന് ഗിന്നസ് റെക്കോഡിട്ട പവർ അപ് വേൾഡ് (പി.ഡബ്ളു.സി.) ചെയർമാനും എം.ഡി.യും പരിശീലകനുമായ എം.എ. റഷീദിന് ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ സഈദ് ഉബൈദ് അൽ ഫലാസി ഗിന്നസ് റെക്കോഡ് സമ്മാനിച്ചു. 73 മണിക്കൂറും 15 മിനിറ്റും തുടർച്ചയായാണ് അദ്ദേഹം പാഠങ്ങൾ പഠിപ്പിച്ചത്. പാലക്കാട് ലീഡ് കോളേജ് വിദ്യാർഥികൾക്കാണ് ഒക്ടോബർ 17 മുതൽ 20 വരെ അദ്ദേഹം ക്ലാസ് നയിച്ചത്. ഇതിനൊപ്പം ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ്, യു.ആർ.എഫ്. ഏഷ്യ വേൾഡ് റെക്കോഡ്, കലാംസ് വേൾഡ് റെക്കോഡ്, അറേബ്യൻ വേൾഡ് റെക്കോഡ് എന്നിവയും അദ്ദേഹത്തിന് സമ്മാനിച്ചു. കെ.എം.സി.സി. നാഷനൽ ജനറൽ സെക്രട്ടറി അൻവർ നഹ, റിയാസ് ചേലേരി, പുത്തൂർ റഹ്മാൻ, അഷ്‌റഫ് മായാഞ്ചേരി എന്നിവരാണ് അവാർഡുകൾ സമ്മാനിച്ചത്. ബിസിനസ് പാഠങ്ങൾ സൗജന്യമായി പഠിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം എം.കെ. ഫൈസലും ഇത് സംബന്ധിച്ച പുസ്തകപ്രകാശനം അഷ്‌റഫും നിർവഹിച്ചു. മുഹമ്മദ് അബ്ദുൽ റഹ്മാൻ (പി.ഡബ്ല്യു.സി. തായ്‌ലാൻഡ്), ഫൈസൽ കായക്കണ്ടി (ഖത്തർ), നൗഷാദ് അലി (യു.എ.ഇ.), അഷറഫ് എറമ്പത്ത് (സൗദി), വളപ്പിൽ സഹീർ (യു.കെ.), അബ്ദുൽ റഷീദ് (ഇന്ത്യ), വി.പി. ഫൈസൽ (യു.എ.ഇ.), ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, അഷറഫ് എന്നിവർ സംസാരിച്ചു.