ഷാർജ : വ്യവസായ മേഖലയിലെ ഗോഡൗണിൽ വൻ തീപ്പിടിത്തമുണ്ടായതായി സിവിൽ ഡിഫൻസ് വകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകീട്ട് 4.20 നാണ് ഓട്ടോ സ്പെയർപാർട്‌സ് വെയർ ഹൗസിൽ തീപ്പിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. അഗ്നിശമന സേനയും മറ്റും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മറ്റ് ഗോഡൗണിലേക്ക് തീ പടരാതിരിക്കാനും ശ്രമിച്ചു. കാരണം വ്യക്തമല്ല.