കോവിഡ് രോഗമുക്തിക്കുശേഷം ആരോഗ്യപ്രശ്നങ്ങളില്ലാത്ത 60 വയസ്സിൽത്താഴെ പ്രായമുള്ള പുരുഷവൊളന്റിയർമാരുടെ പാനൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്നു. ഇവരെ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തിൽ എടുക്കേണ്ട കരുതലുകൾ സംബന്ധിച്ച് തീർഥാടകർക്ക് നിർദേശം നൽകുകയാണ് ജോലി.

താത്പര്യമുള്ളവർ, കോവിഡ് മുക്തരാണെന്ന രേഖയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുംസഹിതം ദേവസ്വം കമ്മിഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ നവംബർ 30-നകം അപേക്ഷ അയയ്ക്കണം.