കുവൈത്ത് സിറ്റി : ജോലിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണ് ശനിയാഴ്ച ഇന്ത്യക്കാരൻ മരിച്ചു. സബ്ഹാനിലെ കമ്പനി കെട്ടിടത്തിന്റെ മുകളിൽ നിന്ന്‌ താഴേക്ക് വീഴുകയായിരുന്നു. കുവൈത്തിൽ ശനിയാഴ്ച ഉണ്ടായ രണ്ടുവാഹന അപകടങ്ങളിൽ നാലുപേർ മരിച്ചു. മൂന്നു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടപകടവും ഫിഫ്ത്തു റിങ് റോഡിലാണ് സംഭവിച്ചത്.